ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗര വികസന മന്ത്രാലയത്തിന്‍െറ ആസ്ഥാനമായ നിര്മാണ് ഭവനിലെ ത്തിയാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഡല്‍ഹിയിലെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഉച്ചക്കുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി കെജ് രിവാള്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാനപാലനം, സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കെജ് രിവാള്‍ വ്യാഴാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.
Comments