You are Here : Home / News Plus

മണ്‍സൂണ്‍ ജൂണ്‍ ഒന്നിന്

Text Size  

Story Dated: Monday, May 11, 2015 03:31 hrs UTC

ഈ വര്‍ഷം മണ്‍സൂണ്‍ കൃത്യസമയത്തത്തെുമെന്ന് പ്രതീക്ഷ. കേരളത്തില്‍ ജൂണ്‍ ഒന്നിനുതന്നെ മഴയത്തെുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ലഭിക്കുന്ന മഴയുടെ തോത് സാധാരണയില്‍ താഴെയായിരിക്കും എന്ന ആശങ്കയുണ്ട്. ഇത് മുന്നില്‍കണ്ട് അടിയന്തര പദ്ധതികളും കര്‍ഷകര്‍ക്കിടയില്‍ വിള ഇന്‍ഷുറന്‍സും നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മണ്‍സൂണ്‍ കുറയാന്‍ ഇടയുള്ള 580ഓളം ജില്ലകള്‍ക്ക് അടിയന്തര പദ്ധതികള്‍ വഴി സഹായം ലഭ്യമാകും.
വരള്‍ച്ചക്കും കടുത്ത പേമാരിക്കും ഇടയാക്കുന്ന കാലാവസ്ഥ പ്രതിഭാസമായ ‘എല്‍ നിനോ’ ഘടകം കാരണമാണ് ഇത്തവണ മഴ കുറയുമെന്ന് കണക്കാക്കുന്നതെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം അധികൃതര്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നെല്ലുപോലുള്ള വിളകള്‍ക്ക് നിര്‍ണായകമാണ്. മഴ കുറയുന്നത് അരി ഉല്‍പാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം മഴയില്‍ 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത് ധാന്യങ്ങള്‍, പരുത്തി, എണ്ണക്കുരു തുടങ്ങിയവയുടെ ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.