You are Here : Home / News Plus

ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

Text Size  

Story Dated: Monday, May 11, 2015 07:15 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 

ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. 

കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്‍, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ. 

1991-96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി'കുഞ്ഞ അവരെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.