You are Here : Home / News Plus

പനീര്‍ശെല്‍വം രാജിക്ക്: ജയലളിത മുഖ്യമന്ത്രിയായി തിരിച്ചെത്തും

Text Size  

Story Dated: Monday, May 11, 2015 07:18 hrs UTC

തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവെക്കുന്നു. ഇന്ന് തന്നെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞ് പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു. കൂടിക്കാഴ്ചയില്‍ പനീര്‍ശെല്‍വം രാജിസന്നദ്ധത അറിയിച്ചു. കൂടിക്കാഴ്ച നടക്കുന്നതിനിടെ തന്നെ ജയ ടിവിയിലൂടെ ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്ന വാര്‍ത്ത ബ്രേക്കിങ് ന്യൂസായി. 

മെയ് 17ന് ഞായറാഴ്ച അവര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജയ ടിവി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അവര്‍ എം.എല്‍.എ അല്ലാത്തതിനാല്‍ ഏതെങ്കിലും അണ്ണാഡിഎംകെ എം.എല്‍.എ രാജിവെച്ച് അവിടെ ഉപതിരഞ്ഞെടുപ്പിലൂടെ ആറ് മാസത്തിനുള്ളില്‍ വീണ്ടും അവര്‍ക്ക് എം.എല്‍.എ ആകാം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.