You are Here : Home / News Plus

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് വിരേന്ദ്രകുമാര്‍

Text Size  

Story Dated: Monday, May 11, 2015 05:25 hrs UTC

കോഴിക്കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ താനും പാര്‍ട്ടിയും ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഐക്യ ജനതാദള്‍ നേതാവ് എം. പി വീരേന്ദ്രകുമാര്‍. ചില കാര്യങ്ങള്‍ മുന്നണിക്ക് അതീതമാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഏതറ്റം വരെ പോവാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതക്കും ഫാസിസത്തിനും എതിരേ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ കാവിവല്‍കരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കും. ഇത്തരത്തിലൊരു സെമിനാര്‍ സംഘടിപ്പിച്ച സംഘാടകരോട് നന്ദി പറയുന്നതായും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ആറു വര്‍ഷത്തിന് ശേഷമാണ് വീരേന്ദ്രകുമാര്‍ സി.പി.എം വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
യു.ഡി.എഫില്‍ അസംതൃപ്തനാണെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി അദ്ദേഹം ഇന്നലെ കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.