You are Here : Home / News Plus

നേപ്പാളിലും അഫ്ഗാനിസ്താനിലും ഭൂചലനം

Text Size  

Story Dated: Tuesday, May 12, 2015 09:47 hrs UTC

ന്യൂഡല്‍ഹി: നേപ്പാളിലും അഫ്ഗാനിസ്താനിലും ഭൂചലനം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളില്‍ 7.4 തീവ്രതയും അഫ്ഗാനില്‍ 6.9 തീവ്രതയുണ് അനുഭവപ്പെട്ടത്.എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 83 കിലോമീറ്റര്‍ അകലെയാണിത്. ചൗത്താര മേഖലയില്‍ കെട്ടിടം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു.യു.എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണ്. ഭൂകമ്പം അനുഭവപ്പെട്ടതോടെ ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഡല്‍ഹി സെക്രട്ടേറിയറ്റ് നിര്‍ത്തിവച്ച് ആളുകളെ ഒഴിപ്പിച്ചു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം തുടരുകയാണ്. ഭൂചലനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.