You are Here : Home / News Plus

യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റി

Text Size  

Story Dated: Tuesday, May 12, 2015 09:50 hrs UTC

മന്ത്രി കെ.എം മാണിയുടെ ആവശ്യം കണക്കിലെടുത്ത് യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റിവെച്ചു. മെയ് 19 ന് പകരം മെയ് 27ന് യാത്ര തുടങ്ങാനാണ് ഇന്നത്തെ യോഗം തീരുമാനിച്ചത്. 22 ന് യാത്ര തുടങ്ങാം എന്ന നിര്‍ദേശം യോഗത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചു. കേരള കോണ്‍ഗ്രസാകട്ടെ 27ന് തുടങ്ങാം എന്ന് നിര്‍ദേശിച്ചു. 26 ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ട് വരുന്നുണ്ട്. പ്രധാന നേതാക്കള്‍ക്ക് അതില്‍ പങ്കെടുക്കാനുള്ളതിനാല്‍ അതിന് ശേഷം 27ന് യാത്ര നടത്താം എന്ന ധാരണിയിലേക്ക് ഒടുവില്‍ നേതാക്കള്‍ എത്തിച്ചേരുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.