You are Here : Home / News Plus

ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും അറസ്‌റ്റ്‌ ചെയ്‌തു

Text Size  

Story Dated: Tuesday, May 12, 2015 10:02 hrs UTC

കൊച്ചി: എന്‍ജിനീയറിങ്‌ അഡ്‌മിഷന്‍ വാഗ്‌ദാനം ചെയ്‌ത്‌ 10 കോടി രൂപ തട്ടിയെടുത്ത പത്തനംതിട്ട റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ വീട്ടില്‍ ജയേഷ്‌ ജെ. കുമാര്‍ (37), ഭാര്യ രാരി ജയേഷ്‌ (27) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. എം.ബി.ബി.എസ്‌ അഡ്‌മിഷന്‍ തട്ടിപ്പ്‌ കേസില്‍ നേരത്തെ കൊച്ചിയില്‍ അറസ്‌റ്റിലായ കവിതാ പിള്ളയുടെ കൂട്ടുപ്രതി റാഷ്‌ലാലിന്റെ സഹോദരിയാണ്‌ പിടിയിലായ രാരി. ഇരുനൂറോളം വിദ്യാര്‍ഥികളില്‍നിന്നായി 10 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി. അഫിലിയേഷന്‍ ഇല്ലാത്ത തട്ടിപ്പ്‌ കോളജിലേക്കായിരുന്നു ലക്ഷങ്ങള്‍ വാങ്ങിയുള്ള റിക്രൂട്ട്‌മെന്റ്‌. ഇത്‌ ചോദ്യം ചെയ്‌ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ ആദിത്യ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ എന്ന പേരില്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചാണ്‌ ജയേഷ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.