You are Here : Home / News Plus

ഭൂകമ്പത്തിൽ ഇന്ത്യയിൽ മരണം പത്തായി

Text Size  

Story Dated: Tuesday, May 12, 2015 10:22 hrs UTC

ഭൂകമ്പത്തിൽ ഇന്ത്യയിൽ മരണം പത്തായി. ബിഹാറിലാണ് പത്തു പേർ മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.നേപ്പാളിൽ നാലു പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉച്ചയ്ക്ക് 12.35 ഓടെയാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, നേപ്പാൾ എന്നിങ്ങനെ മൂന്നു പ്രഭവകേന്ദ്രങ്ങളാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിൽ 11.40ന് 4.7 തീവ്രതയിലും, ഇന്തൊനീഷ്യയിൽ 11.57ന് 5.1 തീവ്രതയിലും, നേപ്പാൾ ചൈന അതിർത്തിയിൽ 12.35ന് 7.3 തീവ്രതയിലും ഒരു മണിയോടെ 6.9 തീവ്രതയിലുമാണ് ഭൂകമ്പമുണ്ടായത്. നേപ്പാളിലെ ചൗദാരയിൽ നാലു പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ഭൂകമ്പത്തെ തുടർന്ന് നേപ്പാളിലെ സിന്ധുപാൽ ചൗക്കിൽ മൂന്നു സ്ഥലങ്ങളിൽ‌ മണ്ണിടിച്ചിൽ ഉണ്ടായി. 12.35നും രണ്ടിനുമിടയ്ക്ക് ഏഴു ഭൂകമ്പങ്ങളാണ് നേപ്പാളിലുണ്ടായത്. കഠ്മണ്ഡു, എവറസ്റ്റ്, കൊഡാരി എന്നിവയാണ് നേപ്പാളിലെ ഭൂകമ്പങ്ങളുടെ ഉത്ഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവെ പറയുന്നു. ഭൂചലനത്തെത്തുടർന്ന് ആളുകൾ ഓഫിസുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും ഓടി പുറത്തിറങ്ങി. നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചലനങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ കൊച്ചിയിലും പ്രകമ്പനമുണ്ടായി. സോളാർ കമ്മിഷന്റെ സിറ്റിങ് നടക്കുന്നതിനിടെയായിരുന്നു പ്രകമ്പനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.