You are Here : Home / News Plus

മാണിയെ പിന്തുണച്ച് കെ.സി ജോസഫ്

Text Size  

Story Dated: Monday, May 25, 2015 04:12 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഫോറന്‍സിക് ഫലം ചോര്‍ന്ന വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മാണിയുടെ അതൃപ്തിയില്‍ കാര്യമുണ്ട്. വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ റിപ്പോര്‍ട്ട് ചോരുന്നത് ശരിയല്ല. വിവരം ചോരുന്നത് അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് റിപ്പോര്‍ട്ട് ചോരാനുള്ള കാരണം. സര്‍ക്കാറോ ആഭ്യന്തരവകുപ്പോ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.