You are Here : Home / News Plus

ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസും ഉണ്ടാവില്ലെന്ന് എം.എം.ഹസ്സന്‍

Text Size  

Story Dated: Monday, May 25, 2015 05:05 hrs UTC

തൃശൂര്‍: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാവുമ്പോള്‍ ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദനും ഉണ്ടാവില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസ്സന്‍. യു.ഡി.എഫ് മധ്യമേഖലാ ജാഥാ പര്യടനത്തിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ഹസ്സന്‍. പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസവുമായാണ് സി.പി.ഐ മുന്നണിയില്‍ തുടരുന്നത്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് എളമരം കരിമിനെതിരെ ഉയര്‍ന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പാര്‍ട്ടിയിലെ അഴിമതിക്കും അക്രമത്തിനുമെതിരായ വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകള്‍ വിഭാഗീയതയെന്നു പറഞ്ഞ് സി.പി.എം തള്ളുകയാണ്. ഈ നിലക്ക് അധികകാലം അദ്ദേഹത്തിന് സി.പി.എമ്മില്‍ തുടരാനാവില്ല.
എല്‍.ഡി.എഫിലെ പ്രമുഖ കക്ഷിയുമായി ചര്‍ച്ച നടത്തിയെന്ന ലീഗ് നേതാവ് കെ.പി.എ. മജീദിന്‍െറ പ്രസ്താവന അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയാവുന്നതു കൊണ്ട് പറഞ്ഞതാണ്. ബാര്‍ കോഴ കേസില്‍ അഴിമതി ആരോപിച്ച ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാ ഫലം ചോര്‍ന്നുവെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും ഹസ്സന്‍ പറഞ്ഞു. നുണ പരിശോധനാ ഫലം ശരിയെന്നോ തെറ്റെന്നോ പറയുന്നില്ല. മലബാര്‍ സിമന്‍റ്സ് അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.