You are Here : Home / News Plus

ഒരു കോടി രൂപയുമായി നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് പിടികൂടി

Text Size  

Story Dated: Tuesday, May 26, 2015 06:09 hrs UTC

അനധികൃതമായി ബസില്‍ കടത്തി കൊണ്ടുവന്ന ഒരു കോടി രൂപയുമായി നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് പിടികൂടി. രാവിലെ പത്തോടെയാണ് സംഭവം. കണക്കിലില്ലാത്ത പണം ബസില്‍ കടത്തികൊണ്ടുവരുന്നുണെ്ടന്ന് കൊടുവള്ളി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണെ്ടടുത്തത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസില്‍ വച്ചാണ് പണം പിടിച്ചെടുത്തത്. കൊടുവള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് സൂചന നല്‍കി. കോഴിക്കോട്ട് ആര്‍ക്കായിട്ടാണ് പണം കൊണ്ടുവന്നതെന്ന കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണെ്ടന്ന് പോലീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.