You are Here : Home / News Plus

ചവറയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

Text Size  

Story Dated: Tuesday, May 26, 2015 06:11 hrs UTC

ചവറയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ക്ക് പരിക്കേറ്റു.. ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ക്ക് പരിക്കേറ്റു. ചെറുശേരിഭാഗം തോട്ടുംകര പുത്തന്‍വീട്ടില്‍ തുളസീധരന്‍ സുലോചന ദമ്പതികളുടെ മകന്‍ മനു(24) ആണ് മരിച്ചത്. സുഹൃത്ത് കോവില്‍ത്തോട്ടം സ്വദേശി നെവിന്‍ ജോസഫിനാണ് പരിക്ക്. ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30 ഓടെ ദേശീയപാതയില്‍ കൊറ്റംകുളങ്ങര ജംഗ്ഷന് സമീപമായിരുന്നു അപകടം. മനുവിന്റെ ദേഹത്തുകൂടി ടാങ്കര്‍ ലോറിയുടെ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും ചവറയില്‍ നിന്ന് വീട്ടിലേക്കുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. അഞ്ചുവര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മനുവിന് ഒരു കാല്‍നഷ്ടപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.