You are Here : Home / News Plus

അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, May 26, 2015 06:12 hrs UTC

കോഴിക്കോട്: ബാര്‍ കോഴ കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ല. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.