You are Here : Home / News Plus

സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്: അമിത് ഷാ

Text Size  

Story Dated: Tuesday, May 26, 2015 06:14 hrs UTC

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ലോകം ഇന്ത്യയെ ഇപ്പോള്‍ നോക്കികാണുന്നത് പ്രതീക്ഷയോടെയാണ്- ബിജെപി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.