You are Here : Home / News Plus

മോദി സാര്‍ക്കാരിനു അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം

Text Size  

Story Dated: Tuesday, May 26, 2015 09:48 hrs UTC

ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സാര്‍ക്കാരിനു അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം വന്നത്.മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ആഘോഷം മാത്രമേയുള്ളുവെന്നും പ്രതീക്ഷിച്ചത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മോദി @ ഒരു വര്‍ഷം എന്ന ലേഖനത്തില്‍ പറയുന്നു.മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. വിദേശത്ത് ഇന്ത്യയുടെ തിളക്കം കൂടിയെന്നു ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ച്ചയില്‍ ചൈനയെ മറികടക്കുമെങ്കിലും രാജ്യത്തെ തൊഴിലവസരം കാര്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.