You are Here : Home / News Plus

ആറ് ഇടത് എം.എല്‍.എമാര്‍ യു.ഡി.എഫിലേക്ക് വരും-ജോണി നെല്ലൂര്‍

Text Size  

Story Dated: Tuesday, May 26, 2015 04:58 hrs UTC

ഇടതു മുന്നണിയില്‍ നിന്ന് ആറ് എം.എല്‍.എ മാരെങ്കിലും യു.ഡി.എഫിലേക്ക് എത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ജൂണില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് എല്‍.ഡിഎഫ് ശിഥിലമാകും. ഇതോടെ ഇടതു മുന്നണിയിലെ ചില എം.എല്‍.എമാരും കക്ഷികളും യു.ഡി.എഫില്‍ എത്തും. ഒരു പ്രമുഖ ഇടതു കക്ഷിയുമായി പല തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നുവെന്നും അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.