You are Here : Home / News Plus

മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടിയേരി

Text Size  

Story Dated: Tuesday, May 26, 2015 05:52 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണിയെ വിജിലന്‍സ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെയും കെ.ബാബുവിനെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. അവരെ ഇനിയും മന്ത്രിസഭയില്‍ വെച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വലിയ വില നല്‍കേണ്ടിവരും. മാണിയുടെയും ബാബുവിന്‍റെയും പൊതുപരിപാടികള്‍ ഇടതുമുന്നണി തടയുമെന്നും കോടിയേരി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്മെന്‍റായിരിക്കും അരുവിക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.