You are Here : Home / News Plus

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്

Text Size  

Story Dated: Tuesday, May 26, 2015 05:59 hrs UTC

മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്. 30നാണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരം ജൂണ്‍ 10 വരെയാണ്. 13 വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും പുറമെ ഫോട്ടോ പതിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പാണ് അരുവിക്കരയില്‍ നടക്കാന്‍ പോകുന്നത്. മുഖ്യസ്ഥാനാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന അതേ പേരിലുള്ള അപരന്മാരെ ചെറുക്കാനുള്ള നടപടിയാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.