You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി

Text Size  

Story Dated: Wednesday, May 27, 2015 06:20 hrs UTC

ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി. അനുമതി റദ്ദാക്കിതായി കെ.ജി.എസ് ഗ്രൂപ്പിനെ അറിയിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രാലയം വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിനെതുടര്‍ന്നാണ് വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കിയത്. 

വിമാനത്താവളപദ്ധതിക്കുവേണ്ടി പരിസ്ഥിതി ആഘാതപഠനവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി അനുമതി നല്‍കിയതായി കഴിഞ്ഞ മാസം വാര്‍ത്തകളുണ്ടായിരുന്നു. 

വിമാനത്താവളത്തിന് തത്വത്തില്‍ അനമതിയുണ്ടെന്ന് വ്യോമയാനമന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയെ അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുനപ്പരിശോധിക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.