You are Here : Home / News Plus

സത്യം പുറത്തുവരട്ടെ: മാണി

Text Size  

Story Dated: Wednesday, May 27, 2015 06:21 hrs UTC

ബാര്‍കോഴ കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും ധനമന്ത്രി കെ.എം മാണി. അന്വേഷണവിവരങ്ങള്‍ ചോര്‍ന്നതില്‍ വിഷമമില്ല. അന്വേഷണം ഒരിക്കലും തടയാന്‍ പാടില്ല. ഇതുവരെ കാണാത്ത തരത്തിലുള്ള വിശദമായ വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും കെ.എം മാണി പ്രതികരിച്ചു. 

ബാര്‍കോഴക്കേസുമായി ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം പ്രതികരിച്ചത്. 

പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ നുണ പരിശോധനാ റിപ്പോര്‍ട്ട് പുറത്തായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.