You are Here : Home / News Plus

ബാര്‍ കോഴ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബിജു രമേശ്

Text Size  

Story Dated: Wednesday, May 27, 2015 04:04 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബിജു രമേശ്. കേസില്‍ മാണിക്കെതിരെയുള്ള കുറ്റപത്രം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിന്‍റെ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിലിരിക്കെ പിരിച്ച കള്ളപ്പണം കൊണ്ട് മാണിയും ബന്ധുക്കളും ദൂബൈയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പണിയുന്നുവെന്നും ബിജു രമേശ് ആരോപിച്ചു.
മാണിക്കെതിരെയുള്ള കുറ്റപത്രം ഒഴിവാക്കിയാല്‍ ഹൈകോടതിയെ സമീപിക്കും. മാണിയുടെ ശബ്ദരേഖ ധനേഷിന്‍റെ പക്കലുണ്ട്. ശബ്ദരേഖ പുറത്തുവിടുന്ന കാര്യം ജൂലൈ 30ന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്‍റെ ബന്ധുവാണെന്ന ആരോപണവും ബിജു നിഷേധിച്ചു. മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.