You are Here : Home / News Plus

അരുവിക്കരയില്‍ പി.സി ജോര്‍ജിന്‍െറ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും

Text Size  

Story Dated: Wednesday, May 27, 2015 04:08 hrs UTC

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും. സംഘടന ആറു പേരുടെ പട്ടിക തയാറാക്കി. നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആരും പട്ടികയിലില്ല. ആറു പേരില്‍നിന്നു മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഈ മാസം 30നു തയാറാക്കും. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജൂണ്‍ നാലിനുണ്ടാകും. കേരള കോണ്‍ഗ്രസ് സെക്യുലര്‍, ഡി.എച്ച്.ആര്‍.എം, എസ്.ഡി.പി.ഐ എന്നിവര്‍ ചേര്‍ന്നുളള മുന്നണിയാകും മല്‍സരിക്കുക. അരുവിക്കരയില്‍ യുഡി.എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.