You are Here : Home / News Plus

പാറ്റൂര്‍ ഭൂമിയിടപാട്:ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് വി.എസ്

Text Size  

Story Dated: Wednesday, May 27, 2015 04:53 hrs UTC

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സിന് കത്തയച്ചു. ദക്ഷിണമേഖലാ വിജിലന്‍സ് സുപ്രണ്ടിനാണ് കത്തയച്ചത്. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, ജല അതോറിറ്റി മുന്‍ എം.ഡി അശോക്കുമാര്‍ സിങ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.