You are Here : Home / News Plus

മോദി സര്‍ക്കാറിന്‍െറ യുദ്ധം ഇന്ത്യയുടെ ആത്മാവിനോടാണെന്ന് രാഹുല്‍ഗാന്ധി

Text Size  

Story Dated: Wednesday, May 27, 2015 05:03 hrs UTC

ചാവക്കാട്: കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെ ഇന്ത്യയുടെ ആത്മാവ് പേറുന്ന അടിസ്ഥാന വിഭാഗത്തോടാണ് ഭരണത്തില്‍ ഒരു വര്‍ഷം തികച്ച മോദി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചാവക്കാട്ട് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള കര്‍ഷകരെ കണ്ടപ്പോള്‍ മോദി സര്‍ക്കാര്‍ തങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്തിനാണെന്നാണ് അവര്‍ ചോദിച്ചത്. കര്‍ഷകന് മണ്ണ് പൊന്നാണ്. അവനോട് ചോദിക്കാതെ അത് പിടിച്ചെടുക്കുന്നു. നഗരങ്ങളില്‍ ഭൂമിയുടെ വില കുതിച്ചുയരുമ്പോള്‍ അതിന്‍െറ പ്രയോജനം ഭൂവുടമക്ക് കിട്ടുന്നില്ല.
അത്തരം നീതികേട് മത്സ്യത്തൊഴിലാളികളോടും കാണിക്കുന്നു. മത്സ്യത്തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ദുര്‍ബലരാണെന്നും അവരെ അകറ്റി നിര്‍ത്തിയാലും ഒന്നും സംഭവിക്കാനില്ളെന്നുമാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ഇതിനെതിരെ പോരാട്ടം അല്ളെങ്കില്‍ മരണം എന്ന നിലപാടെടുക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സ്യത്തൊഴിലാളി സംഘടന രൂപവത്കരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.