You are Here : Home / News Plus

അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

Text Size  

Story Dated: Friday, May 29, 2015 05:15 hrs UTC

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സാന്നിദ്ധ്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
'പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇക്കാര്യം പരിചയ സന്നന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കുക, ഞാന്‍ ജനിക്കും മുമ്പുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അതിനാല്‍ കാര്യങ്ങളൊക്കെ അവര്‍ക്കറിയാം. എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രോട്ടോക്കോളുകള്‍ നോക്കിയേ പ്രവര്‍ത്തിക്കാനാകൂ. അരുവിക്കരയില്‍ എന്തു വേണമെന്നു ജനം തീരുമാനിക്കും' -അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തില്‍ സിനിമക്ക് ഒരു നയമുണ്ടാക്കാനായിരിക്കും എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ എന്ന നിലയില്‍ തന്‍റെ ആദ്യ ശ്രമമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.