You are Here : Home / News Plus

108 ആംബുലന്‍സ് സര്‍വിസിന്‍െറ കരാര്‍ നീട്ടിനല്‍കരുതെന്ന് വി.എസ്

Text Size  

Story Dated: Friday, May 29, 2015 05:55 hrs UTC

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുകയും കടുത്ത ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ജി.വി.കെ.ഇ.എം.ആര്‍.ഐ കമ്പനിക്ക് 108 ആംബുലന്‍സ് സര്‍വിസിന്‍െറ കരാര്‍ നീട്ടിനല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. 108 ആംബുലന്‍സ് സര്‍വിസ് സര്‍ക്കാര്‍ നേരിട്ടോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയോ നടത്താന്‍ നടപടി സ്വീകരിക്കണം.
രണ്ടുവര്‍ഷമായി കരാര്‍ ഏറ്റെടുത്ത ജി.വി.കെ.ഇ.എം.ആര്‍.ഐ കമ്പനിയെപ്പറ്റി വ്യാപക പരാതിയുണ്ട്. സര്‍ക്കാറുമായി കമ്പനി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ലത്രെ. കമ്പനിയുടെ നടത്തിപ്പിലെ അഴിമതി സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനം കമ്പനി നല്‍കുന്നില്ളെന്ന പരാതിയും പ്രസക്തമാണ്. കരാര്‍ ഇതേ കമ്പനിക്ക് വീണ്ടും നല്‍കാനുള്ള ചരടുവലികള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപണമുണ്ടെന്നും വി.എസ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.