You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തൊടുപുഴയില്‍

Text Size  

Story Dated: Saturday, May 30, 2015 04:11 hrs UTC

ഇടുക്കി ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ന് തുടക്കം. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലാണ് വേദി. രാവിലെ ഒന്‍പത് മണിയോടെ മുഖ്യമന്ത്രി വേദിയിലെത്തി. 

ജനസമ്പര്‍ക്ക പരിപാടിേയാടനുബന്ധിച്ച് വന്‍പിച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 27781 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അപേക്ഷകരെ സഹായിക്കുന്നതിനായി 50ഓളം കൗണ്ടറുകള്‍ വേദിക്കരികില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടി തീരുന്നതുവരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വൃദ്ധര്‍, അംഗപരിമിതര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.