You are Here : Home / News Plus

കാലവര്‍ഷം മൂന്നിനെത്തും

Text Size  

Story Dated: Saturday, May 30, 2015 04:16 hrs UTC

കാലവര്‍ഷം എത്താന് ജൂണ്‍ മൂന്നെങ്കിലും ആവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മെയ് 30ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. പ്രവചിക്കുന്ന ദിവസത്തിന് നാലുദിവസം മുമ്പോ നാല് ദിവസം കഴിഞ്ഞോ മഴ എത്തിയാലും പ്രവചനം ശരിയായതായി കണക്കാക്കും.
വെള്ളിയാഴ്ചയോടെ മാലിദ്വീപിന്റെ മുഴുവന്‍ ഭാഗങ്ങളിലും ശ്രീലങ്കയുടെ പകുതിയോളം ഭാഗത്തും കാലവര്‍ഷം എത്തിയിട്ടുണ്ട്. കേരളതീരത്ത് കാലവര്‍ഷം എത്താനുള്ള അനുകൂല സാഹചര്യങ്ങള്‍ക്ക് നാല് ദിവസംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.