You are Here : Home / News Plus

പാകിസ്താനില്‍ തീവ്രവാദികള്‍ 20 ബസ് യാത്രക്കാരെ വധിച്ചു

Text Size  

Story Dated: Saturday, May 30, 2015 06:06 hrs UTC

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊന്നു. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്.

മസ്തംഗിലാണ് സംഭവം. രണ്ട് ബസുകളില്‍ നിന്നായി 35 പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. സുരക്ഷാ സേന ഇവരെ പിന്തുടര്‍ന്നതോടെയാണ് 20 യാത്രക്കാരെ തീവ്രവാദികള്‍ വധിച്ചത്. ആറുപേരെ സുരക്ഷാ സേ ന രക്ഷപ്പെടുത്തി. 

ഇരുവിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പുമുണ്ടായി. ബാക്കിയുള്ള ബന്ദികളെ ഉടന്‍ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.