You are Here : Home / News Plus

അരുവിക്കരയില്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു

Text Size  

Story Dated: Saturday, May 30, 2015 06:09 hrs UTC

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ.എസ്.യു. രാഷ്ട്രീയ പരിചയമില്ലാത്ത ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കാണിച്ച് കെ.എസ്.യു സംസ്ഥാന ഘടകം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കത്തയച്ചു.

കാര്‍ത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കുന്നില്ലെങ്കില്‍ വി.എം സുധീരന്‍ മത്സരിക്കണമെന്നും കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.