You are Here : Home / News Plus

കെ.എസ് ശബരീനാഥന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

Text Size  

Story Dated: Saturday, May 30, 2015 07:44 hrs UTC

യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രതിസന്ധിക്ക് വിരാമമിട്ട് ജി. കാര്‍ത്തികേയന്‍റെ മകന്‍ കെ.എസ് ശബരീനാഥന്‍ അരുവിക്കരയില്‍ മല്‍സരത്തിനിറങ്ങും. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ശബരീനാഥന്‍റ സ്ഥാനാര്‍ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ജി. കാര്‍ത്തികേയന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന അരുവിക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തേക്ക് കാര്‍ത്തിയേന്‍റെ ഭാര്യ സുലേഖയുടെ പേരായിരുന്നു ഇതുവരെ ഉയര്‍ന്നു വന്നത്. എന്നാല്‍, സുലേഖ മല്‍സരത്തിനില്ലെന്ന് അവസാനഘട്ടത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശബരീനാഥന്‍റെ സ്ഥാനാര്‍ഥിത്വത്തിന് യു.ഡി.എഫ് അംഗീകാരം നല്‍കിയത്. 
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥിയായി ശബരീനാഥനെ പാര്‍ട്ടി നിയോഗിക്കുകയാണെന്ന് സുധീരന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.