You are Here : Home / News Plus

രാജ്നാഥ് സിങ് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Text Size  

Story Dated: Saturday, May 30, 2015 07:46 hrs UTC

ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെ ത്തി. ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്നാണ് ബോംബുകള്‍ കണ്ടെ ത്തിയിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ സ്റ്റീല്‍ ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ച രണ്ടു ബോംബുകളാണ് മിസ്മ ഗ്രാമത്തില്‍ സുക്മ ദോര്‍നപാല്‍ റോഡരികില്‍ നിന്നും സുരക്ഷാ ഉദ്യോഗസസ്ഥര്‍ കണ്ടത്തെിയത്. 10 കിലോയോളം തൂക്കവും ഉഗ്ര ശേഷിയുമുള്ള ഐ.ഇ.ഡി ബോംബുകള്‍ നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ന് വൈകിട്ടാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്നാഥ് സിങ് റായ്പൂരിലത്തെുക. ഞായറാഴ്ച അദ്ദേഹം ബസ്തറിലെ ദോര്‍നപാലില്‍ പുതുതായി നിര്‍മ്മിച്ച പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൊലീസും അര്‍ദ്ധസൈനികരുമുള്‍പ്പെടെ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.