You are Here : Home / News Plus

ഗണേഷിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞ് മാനനഷ്ടത്തിന് കേസ് നല്‍കി

Text Size  

Story Dated: Sunday, May 31, 2015 08:36 hrs UTC

പൊതുമരാമത്ത് വകുപ്പിനും മന്ത്രിക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.ക്കെതിരെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മാനനഷ്ടത്തിന് കേസ് നല്‍കി. കോടതിയില്‍ മൊഴി നല്‍കാനായി മന്ത്രി എത്തിയെങ്കിലും മൊഴിയെടുക്കല്‍, മജിസ്‌ട്രേട്ട് ജൂണ്‍ 16-ലേക്ക് മാറ്റി. ഗണേഷ് കുമാറിന്റെ അഴിമതിയാരോപണം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും മന്ത്രി കേസ് നല്‍കിയിട്ടുണ്ട്.

പൊതുമരാമത്ത് മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. ബിനാമികളെ വെച്ച് മന്ത്രിയുടെ ഓഫീസ് കരാര്‍ പ്രവൃത്തികളില്‍ അഴിമതി നടത്തുന്നതായും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.