You are Here : Home / News Plus

ഒരേ പദവി ഒരേ പെന്‍ഷന്‍: വാഗ്ദാനം പാലിക്കുമെന്ന് വീണ്ടും മോദി

Text Size  

Story Dated: Sunday, May 31, 2015 08:38 hrs UTC

വിമുക്തഭടന്മാര്‍ക്കുള്ള ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. പ്രധാനമന്ത്രിയായിട്ട് മാത്രമല്ല ഇക്കാര്യം പറയുന്നത്. രാജ്യസ്‌നേഹി ആയിക്കൂടിയാണ്. നിരവധി വകുപ്പുകള്‍ ഏകോപിപ്പിച്ച് വേണം തീരുമാനം എടുക്കാന്‍. അതിനുള്ള കാലതാമസം ആണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പറഞ്ഞുകേള്‍ക്കുന്ന കാര്യമാണിത്. ഇനിയും അത് നടപ്പാക്കാന്‍ സാധിക്കാത്തതില്‍ പഴയ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.