You are Here : Home / News Plus

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, May 31, 2015 08:39 hrs UTC

നൈജീരിയയിലെ മൈഡുഗുരി നഗരത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മുസ്ലീം പള്ളിക്കുള്ളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. 

നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ബൊക്കോ ഹരാം ഭീകരര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ചാവേര്‍ ഉള്ളില്‍ക്കടന്നത്. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച ബോംബാണ് ഇയാള്‍ പൊട്ടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.