You are Here : Home / News Plus

ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര തീരുമാനം കേരള സര്‍ക്കാര്‍ തള്ളി

Text Size  

Story Dated: Sunday, May 31, 2015 12:11 hrs UTC

തിരുവനന്തപുരം: 61 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം കേരള സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് 47 ദിവസകാലം മാത്രമേ ട്രോളിങ് നിരോധനമുണ്ടാകൂവെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയാണ് നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
61 ദിവസത്തെ ട്രോളിങ് നിരോധത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.