You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തന്നെ അപമാനിച്ചതായി കാനായി കുഞ്ഞിരാമന്‍

Text Size  

Story Dated: Sunday, May 31, 2015 03:59 hrs UTC

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ അപമാനിച്ചതായി ശില്‍പി കാനായി കുഞ്ഞിരാമന്‍. കോട്ടയം പബ്ളിക്ക് ലൈബ്രറിക്കു വേണ്ടി താന്‍ നിര്‍മ്മിച്ച അക്ഷര ശില്‍പം തിരക്കുണ്ടെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രി കാണാതെ പോവുകയായിരുന്നുവെന്ന് കാനായി വ്യക്തമാക്കി. പബ്ളിക്ക് ലൈബ്രറിയുടെ മുറ്റത്ത് അതേ സമയത്ത് ഉണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശില്‍പത്തിനടുത്തേക്ക് വരാന്‍ തയാറായില്ല.
സംസ്ഥാനത്തെ മന്ത്രിമാരുടെ കലാബോധം ഇതാണോയെന്നും ശില്‍പ്പിയെ നാലാം തരം പൗരന്‍മാരായിട്ടാണോ ഇവര്‍ കാണുന്നതെന്നും കാനായി ചോദിച്ചു. അക്ഷര ശില്‍പം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപ തിരികെ നല്‍കിയെന്നും കാനായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.