You are Here : Home / News Plus

അരുവിക്കര ഇടതു മുന്നണി കണ്‍വെന്‍ഷനിലേക്ക് വി എസിന് ക്ഷണമില്ല

Text Size  

Story Dated: Sunday, May 31, 2015 04:04 hrs UTC

തിരുവനന്തപുരം: അരുവിക്കരയിലെ ഇടതുമുന്നണി കണ്‍വെന്‍ഷന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കില്ല. ബുധനാഴ്ച ചേരുന്ന കണ്‍വെന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക. പിബി അംഗം പിണറായി വിജയനും കണ്‍വെന്‍ഷനില്‍ ക്ഷണമില്ല. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ വി.എസിന്റെ പേരില്ലാത്തത്. വിഎസിന്റെ പേര് ഒഴിവാക്കിയത് പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
കാനം രാജേന്ദ്രന്‍, സി ദിവാകരന്‍, മാത്യു.ടി തോമസ്, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കളെല്ലാം കണ്‍വെന്‍ഷനില്‍ സംസാരിക്കും. എല്‍.ഡി.എഫിന് പുറത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി അടക്കമുള്ള കക്ഷികള്‍ക്കും ക്ഷണമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.