You are Here : Home / News Plus

സേവനങ്ങള്‍ക്ക് ഇന്നുമുതല്‍ ചെലവേറും

Text Size  

Story Dated: Monday, June 01, 2015 04:04 hrs UTC

സേവനനികുതി വര്‍ധിക്കുന്നതോടെ മൊബൈല്‍ ഫോണ്‍, ഹോട്ടല്‍, ട്രെയിന്‍ യാത്ര തുടങ്ങിയ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നികുതിഭാരമേറും. നിലവിലെ സേവനനികുതി 12.36ല്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ബജറ്റ് നിര്‍ദേശം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെയാണ് ജീവിതഭാരമേറുന്നത്. റെയില്‍വേ, വിമാനയാത്ര, ബാങ്കിങ്, ഇന്‍ഷുറന്‍സ്, പരസ്യം, ആര്‍ക്കിടെക്ചര്‍, നിര്‍മാണമേഖല, ക്രെഡിറ്റ് കാര്‍ഡ്, ഇവന്‍റ് മാനേജ്മെന്‍റ്, ടൂര്‍ ഓപറേഷന്‍ തുടങ്ങിയ മേഖലകളെയാണ് സേവനനികുതി വര്‍ധന ബാധിക്കുക. ഈ മേഖലകളില്‍ ഇനി കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.

റെയില്‍വേ ഫസ്റ്റ് ക്ളാസ്, എ.സി ക്ളാസ് നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ അരശതമാനം കൂടും. ചരക്കുകടത്ത് കൂലിയിലും വര്‍ധനയുണ്ടാകും. എ.സി ക്ളാസ്, ഫസ്റ്റ് ക്ളാസ്, ചരക്കുകടത്ത് നിരക്കുകളിന്മേല്‍ 3.708 ശതമാനമാണ് സേവനനികുതി ചുമത്തുന്നത്. ഇത് 4.2 ശതമാനമാകും.

മൊബൈല്‍ ഓപറേറ്റര്‍മാരും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും നിരക്ക് വര്‍ധനയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശമയച്ചുകഴിഞ്ഞു. മൊബൈല്‍ ഫോണ്‍ നിരക്ക് കൂട്ടുന്നതിനുപകരം സംസാരസമയം കുറക്കുകയാണ് പല കമ്പനികളും ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍ എല്ലാ വിഭാഗത്തിലും സംസാരസമയം കുറച്ചിട്ടുണ്ട്. മറ്റു കമ്പനികളിലും സംസാരസമയം കുറയും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.