You are Here : Home / News Plus

ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ വി.എസിന് കടുത്ത അതൃപ്തി

Text Size  

Story Dated: Monday, June 01, 2015 06:08 hrs UTC

അരുവിക്കരയിലെ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കടുത്ത അതൃപ്തി. ഇനി കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ അരുവിക്കരയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി.എസ്. തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ വി.എസ് അറിയിക്കും. സാധാരണഗതിയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യേണ്ടത് വി.എസ് അച്യുതാനന്ദനായിരുന്നു. നെയ്യാറ്റിന്‍കരയിലും പിറവത്തും കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തത് വി.എസ് ആയിരുന്നു. 

അരുവിക്കരയിലെ കണ്‍വെന്‍ഷനില്‍ നിന്ന് തന്നെ ഒഴിവാക്കി ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്ന നിലപാടിലാണ് അദ്ദേഹം. വി.എസ് മാത്രമല്ല പിണറായിയും പങ്കെടുക്കുന്നില്ല എന്നാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.