എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലമിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. വെള്ളിയാഴ്ചത്തേക്കാണ് അപ്പീല്‍ മാറ്റിയത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കര്‍ദിനാളിന് വേണ്ടി ഹാജരാകുന്നുണ്ട്. അതു കൊണ്ട് ഹര്‍ജി മാറ്റിവെക്കണമെന്ന് കര്‍ദിനാളിന്റെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. കേസെടുക്കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് കര്‍ദിനാള്‍ ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്‍കിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. അപ്പീലിലെ തീരുമാനമറിഞ്ഞ ശേഷമെ തുടര്‍ നടപടികള്‍ ഉണ്ടാകു.
Comments