സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പറാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇ ബോര്‍ഡ് ഡല്‍ഹിയില്‍ അടിയന്തിര യോഗം ചേര്‍ന്നു ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. വാട്സാപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ പരാതി നല്കി.
Comments