ടിപി ചന്ദ്രശേഖരന് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി പികെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം. 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷായിളവ് നല്കി ജയില്‍ മോചിതനാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ബന്ധുക്കളുടെയും കെകെ രമയുടെയും മൊഴി രേഖപ്പെടുത്തി. കണ്ണൂർ എസ്പിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. മൊഴി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് കണ്ണൂര്‍ എസ്പി കൊളവലൂര്‍ എസ്ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കെകെ രമയുടെ മൊഴി രേഖപ്പെടുത്തിയത്. കുറ്റവാളിയുടെയും ഇരയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇത് ക്രോഡീകരിച്ച് എസ്പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കും.
Comments