മാലെ∙ മാലദ്വീപില്‍ 45 ദിവസം നീണ്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്‍ ഗയൂം അടിയന്തരാവസ്ഥ പിന്‍വലിച്ചത്. സുപ്രീംകോടതിയും പ്രസിഡന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീം ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും ഇവരുടെ പാര്‍ലമെന്റ് വിലക്ക് നീക്കണമെന്നുമുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഭിന്നത ഉടലെടുത്തത്. അടിയന്തരാവസ്ഥയുടെ സമയത്ത് പ്രസിഡന്റ് അബ്ദുല്ല യമീനെ പിന്തുണയ്ക്കുന്ന സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സയിദിനേയും സഹജഡ്ജിയേയും അറസ്റ്റ് ചെയ്തിരുന്നു. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മാലദ്വീപിലെ അടിയന്തരാവസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Comments