തിരുവനന്തപുരം: ആദിവാസികളുടെ നില്പ് സമരം ഒത്തുതീര്‍ക്കാനുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ലൈസന്‍സ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആദിവാസികള്‍ക്കായി രൂപം കൊടുത്ത സര്‍ക്കാര്‍ പാക്കേജില്‍ സമരക്കാര്‍ തൃപ്തരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം തുടര്‍നടപടി നാളെ തീരുമാനിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനു പ്രതികരിച്ചു. സര്‍ക്കാര്‍ പാക്കേജ് സംബന്ധിച്ച ഒൗദ്യോഗിക രേഖകള്‍ ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും ജാനു പറഞ്ഞു.
സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു മാസമായി സെക്രട്ടേറിയറ്റിന് മുന്പില് ആദിവാസികള്‍ നില്പ് സമരം നടത്തിവരികയാണ്.
Comments