കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഒരു ഭീകരന് കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. പോരാട്ടം തുടരുന്നു.
നുഴഞ്ഞുകയറിയ മൂന്നു ഭീകരര്‍ സാല്ക്കോട്ട് ഗ്രാമത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനികര്‍ തിരച്ചില്‍ നടത്തിയത്. പെട്ടെന്ന് ഒളിയിടത്ത് നിന്ന് സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. സൈനികര്‍ തിരിച്ചടിച്ചു. ഇതിനിടെയാണ് ഒരു ഭീകരന് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.
Comments