കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂനിയനും രംഗത്ത്. ഇന്ത്യയിലെ അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവ്ലോ ജെന്റിലോണി ഭീഷണി മുഴക്കി. സുപ്രീംകോടതി വിധി ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍െറ പുതിയ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി മുന്നറിപ്പ് നല്കി.
ചികിത്സക്കായി രണ്ടുമാസംകൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന മസ്സിമലാനോ ലത്തോറയുടെയും ക്രിസ്മസിന് ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്ന സാല്‍വതോര്‍ ഗിറോണിന്െറയും ഹരജികളാണ് സുപ്രീംകോടതി തള്ളിയത്.
Comments