ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലില്‍ മോശം കാലവസ്ഥ മൂലം തടസപ്പെട്ടു. ശക്തമായ കാറ്റും കാര്മേഘങ്ങളുമുള്ള കാലാവസ്ഥയായതിനാല്‍ ഹെലികോപ്ടര്‍ വഴിയുള്ള തെരച്ചിലില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരമാലകള്‍ ശക്തിയാര്‍ജിച്ചത് ജാവ കടലിലുള്ള തെരച്ചിലിനെ മോശമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചലില്‍ ജാവ കടലിലെ ബോര്‍ണിയോ ദ്വീപില്‍ പങ്കാലന്‍ ബണ്ണിന് സമീപം ഉള്‍ക്കടലില്‍ നിന്നാണ് വിമാനത്തിന്‍്റെ വാതിലടക്കമുള്ള അവശിഷ്ടങ്ങളും ആറു മൃതദേഹങ്ങളുമാണ് കണ്ടത്തെിയത്. തുടര്‍ന്ന് ഈ പ്രദേശത്തുള്ള തെരച്ചിലില്‍ ഇന്തോനേഷ്യന്‍ നാവികസേന ഊര്‍ജിതമാക്കിയിരുന്നു. എയര്‍ ഏഷ്യ വിമാനം അപകടത്തില്‍ പെട്ടതും മോശം കാലാവസ്ഥമൂലമാണെന്ന് വിമാനകമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Comments