കൊല്ലം: സി.പി.എമ്മിലെ തെറ്റായ നടപടികളെ താന്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടിയുടെ തെറ്റുകളെ എതിര്‍ക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യും. അതേസമയം പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ജി ടോമിന് തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എതിര്‍ത്തിട്ടും മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ സംരക്ഷിച്ചതെന്നും വി.എസ് ആരോപിച്ചു.
Comments